---
title: "വി.സി. ഷബീറിനെ മയക്കുമരുന്ന് കേസിൽ ശ്രീകണ്ഠാപുരം എസ്.ഐ പി.പി. പ്രകാശന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തു"
english_title: "V.C. Shabir was arrested by a police team led by Sreekantapuram SI P.P. Prakashan in a drug case."
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/306078/V.C. Shabir was arrested by a police team led by Sreekantapuram SI P.P. Prakashan in a drug case."
published_at: "2025-08-02T14:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/688dd1f1cd174_Screenshot_20250802_142249_VN_-_Video_Editor.jpg"
keywords: []
---

# വി.സി. ഷബീറിനെ മയക്കുമരുന്ന് കേസിൽ ശ്രീകണ്ഠാപുരം എസ്.ഐ പി.പി. പ്രകാശന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തു

> **Lead Summary:** 42 കാരനായ വി.സി. ഷബീറിനെ മയക്കുമരുന്ന് കേസിൽ ശ്രീകണ്ഠാപുരം എസ്.ഐ പി.പി. പ്രകാശന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തു. റൂറൽ ജില്ലാ പോലീസ് മേധാവിയുടെ കീഴിൽ പ്രവർത്തിക്കുന്ന ഡാൻസാഫ് ടീമും റെയ്ഡിൽ പങ്കെടുത്തു.

## Article Content

42 കാരനായ വി.സി. ഷബീറിനെ മയക്കുമരുന്ന് കേസിൽ ശ്രീകണ്ഠാപുരം എസ്.ഐ പി.പി. പ്രകാശന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തു. റൂറൽ ജില്ലാ പോലീസ് മേധാവിയുടെ കീഴിൽ പ്രവർത്തിക്കുന്ന ഡാൻസാഫ് ടീമും റെയ്ഡിൽ പങ്കെടുത്തു.

ഇന്നലെ ഉച്ചയ്ക്ക് 12 മണിയോടെ ഷബീറിന്റെ വീട്ടിൽ നടന്ന റെയ്‌ഡിലാണ് എം.ഡി.എം.എ പിടികൂടിയത്. മാസങ്ങൾക്ക് മുമ്പ് ജാമ്യത്തിറങ്ങിയ ഷബീർ വീണ്ടും കേസിൽ ഉൾപ്പെട്ടതായി പോലീസ് പറഞ്ഞു. 

വീടിന് ചുറ്റും കൂറ്റൻ മതിലും നിരീക്ഷണക്യാമറകളും കാവലിന് പട്ടികളെയും വെച്ചാണ് ഈയാൾ ലഹരി കച്ചവടം നടത്തിയിരുന്നത്.

ഗ്രേഡ് എസ്.ഐഎൻ.പി.സുരേഷ്, ഗ്രേഡ് എ.എസ്.ഐ  എം.വി.ഗിരീഷ്‌കുമാർ, സി.പി.ഒ ജുബീഷ് കെ.ചാക്കോ എന്നിവരും ഡാൻസാഫ് ടീം അംഗങ്ങളും പോലീസ് സംഘത്തിൽ ഉണ്ടായിരുന്നു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/306078/V.C. Shabir was arrested by a police team led by Sreekantapuram SI P.P. Prakashan in a drug case.)